---
title: "ആറളം ഫാം പുനരധിവാസ മേഖലയിൽ ആനയുടെ അസ്ഥികൂടവും അവശനിലയിലായ കുട്ടിയാനയും കണ്ടെത്തി"
english_title: "Elephant skeleton and emaciated calf found in Aralam Farm rehabilitation area"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/311917/Elephant skeleton and emaciated calf found in Aralam Farm rehabilitation area"
published_at: "2025-08-30T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b27b3f5667d_Screenshot_20250830_094307_Samsung_Internet.jpg"
keywords: []
---

# ആറളം ഫാം പുനരധിവാസ മേഖലയിൽ ആനയുടെ അസ്ഥികൂടവും അവശനിലയിലായ കുട്ടിയാനയും കണ്ടെത്തി

> **Lead Summary:** ആറളം: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10 ലെ കോട്ടപ്പാറയിൽ ആനയുടെ അസ്ഥികൂടവും മൂന്നു വയസ്സുള്ള അവശനിലയിലായ കുട്ടിയാനയെയും കണ്ടെത്തി. വനപാലകസംഘം പെട്രോളിങ്ങിനിടെ വീണുകിടക്കുന്ന നിലയിൽ കുട്ടിയാനയെ കണ്ടത്തുകയായിരുന്നു. കുട്ടിയാന വീണുകിടന്നതിന് 100 മീറ്റർ മാറിയാണ് ചിതറിയ നിലയിൽ ആനയുടെ അസ്ഥികൂടം കണ്ടെത്തിയത്.

## Article Content

ആറളം: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10 ലെ കോട്ടപ്പാറയിൽ ആനയുടെ അസ്ഥികൂടവും മൂന്നു വയസ്സുള്ള അവശനിലയിലായ കുട്ടിയാനയെയും കണ്ടെത്തി. വനപാലകസംഘം പെട്രോളിങ്ങിനിടെ വീണുകിടക്കുന്ന നിലയിൽ കുട്ടിയാനയെ കണ്ടത്തുകയായിരുന്നു. കുട്ടിയാന വീണുകിടന്നതിന് 100 മീറ്റർ മാറിയാണ് ചിതറിയ നിലയിൽ ആനയുടെ അസ്ഥികൂടം കണ്ടെത്തിയത്.

ഫോറസ്റ്റ് വെറ്ററിനറി സർജന്റെ നിർദ്ദേശ പ്രകാരം കുട്ടിയാനക്ക് ചികിത്സ ആരംഭിച്ചു. വയനാട് സ്വദേശിയായ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘം ശനിയാഴ്‌ച ആറളത്തെത്തി കുട്ടിയാനയ്ക്ക് കൂടുതൽ ചികിത്സ നൽകുമെന്ന് വനം വകുപ്പ് അറിയിച്ചു.

ആനയെ കടുവ പോലുള്ള വന്യജീവി ഇരയാക്കിയതാണോയെന്ന് സംബന്ധിച്ച് വനം വകുപ്പ് അന്വേഷണം തുടരുകയാണ്. എന്നാൽ, കുട്ടിയാനയുടെ ശരീരത്തിൽ പരിക്കുകളോ മറ്റു അസ്വാഭാവികതകളോ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/311917/Elephant skeleton and emaciated calf found in Aralam Farm rehabilitation area)